bijumenon

പ്രമുഖ ഛായാഗ്രാഹകൻ സാനുജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ബിജുമേനോനും പാർവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അടുത്തവർഷം ജനുവരിയിൽ തീയേറ്ററിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഷറഫുദ്ദീൻ, സൈജുകുറുപ്പ്, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

പ്രമുഖ സംവിധായകൻ ആഷിഖ് അബുവിന്റെ ഓ പി എം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂൺഷോട്ട് എന്റർടെയിൻമെന്റും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ക്യാമറ കൈകാര്യ ചെയ്യുന്നത്. എഡിറ്റിംഗ് മഹേഷ് നാരായണൻ. യാക്സസൺ പെരേര, നേഹാ നായർ എന്നിവരുടേതാണ് ചിത്രത്തിന്റെ സംഗീതം. രജ്ഞിത് അമ്പാടിയാണ് മേക്കപ്പ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് പ്രൊഡക്ഷൻ ഡിസൈനർ. കലാ സംവിധാനം നിർവഹിക്കുന്നത് ജ്യോതിഷ് ശങ്കറാണ്.