k-m-shaji-m-a-nishad

കെ.എം ഷാജിക്ക് നേരെയുളള ആരോപണങ്ങൾക്കും വീട് അളവെടുക്കലിനും പിന്നാലെ എം.എൽ.എയ്ക്ക് എതിരെ പരിഹാസവുമായി ചലച്ചിത്ര സംവിധായകൻ എം.എ നിഷാദ്. ഷായീ സാഹിബിനെ കുറിച്ചുളള അസർപ്പ് പച്ചപടക്കാരുടെ മഹദുകൾ എന്തൊക്കെയായിരുന്നുവെന്നും ഇപ്പോൾ എന്തായീയെന്നുമാണ് നിഷാദിന്റെ ചോദ്യം. ഷായീയുടെ വീര കഥകൾ ഒരോന്നായി മാലോകരറിയുകയാണ്. കൊറോണ മൂക്കിന്റെയറ്റത്ത് എത്തിയാലും രാഷ്ട്രീയം പറയുമെന്ന് വീരവാദം പറഞ്ഞ ഷായീ..ഇനി നമ്മുക്ക് അൽപ്പം രാഷ്ട്രീയം പറയാം. ന്യൂനപക്ഷ വേട്ട,വധഭീഷണി,ഇത്യാദി ഐറ്റംസ് ഏൽക്കില്ലെന്നും നിഷാദ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

എം.എ നിഷാദിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

''ഹാജീ മസ്താൻ സലാമ് വെയ്ക്കും..

വീരൻ പാപ്പൻ ''ഷാജീ '' പാപ്പൻ...

ആറ്റം ബോംബും ചീറിപോകും.

ഐറ്റം തന്നെ ഷായീ പാപ്പൻ''

ഹോ...എന്തൊക്കെയായിരുന്നു ? ഷായീ സാഹിബിനെ കുറിച്ചുളള അസർപ്പ് പച്ചപടക്കാരുടെ മഹദുകൾ... ഇപ്പോൾ എന്തായീ ? ഷായീയുടെ വീര കഥകൾ ഒരോന്നായി മാലോകരറിയുന്നു...

കൊറോണ മൂക്കിന്റെയറ്റത്ത് എത്തിയാലും രാഷ്ട്രീയം പറയുമെന്ന് വീരവാദം പറഞ്ഞ ഷായീ..ഇനി നമ്മുക്ക് അല്പം രാഷ്ട്രീയം പറയാം...പക്ഷെ പഴയ കേട്ട് തഴമ്പിച്ച അടവുകളും,സ്ഥിരം പല്ലവിയുമൊന്നും,ഇനി വിലപോവില്ല...ന്യൂനപക്ഷ വേട്ട,വധഭീഷണി,ഇത്യാദി ഐറ്റംസ് ഏൽക്കില്ല എന്ന് സാരം...

അപ്പോൾ എങ്ങനാ ? ഇതൊരു ഇസ്യൂ ആക്കുകയല്ലേ...? കൊണ്ടോട്ടി അബു,അസർപ്പ് പച്ചപ്പട,എന്നീ ഷായി ഫാൻസിന് പച്ചപ്രണാമം....

''ഹാജീ മസ്താൻ സലാമ് വെയ്ക്കും..
വീരൻ പാപ്പൻ ''ഷാജീ '' പാപ്പൻ...
ആറ്റം ബോംബും ചീറിപോകും..
ഐറ്റം തന്നെ ഷായീ പാപ്പൻ''...

Posted by MA Nishad on Friday, October 23, 2020