unni-menon

പ്രണവ് മോഹൻലാൽ നായകനായെത്തുന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ഹൃദയം '. ചിത്രത്തിലെ ഗാനം ആലപിക്കുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഗായകൻ ഉണ്ണി മേനോൻ. ചെന്നൈ വി.ജി.പി സ്റ്റുഡിയോയിൽ റെക്കോർഡിംഗിനിടെ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബിനുമൊപ്പമെടുത്ത ചിത്രങ്ങളാണ് ഉണ്ണിമേനോൻ ഫേസ്ബുക്കിൽ പങ്കുവച്ചത്.

വിനീത് നേരത്തെ സംവിധാനം ചെയ്ത ' ജേക്കബിന്റെ സ്വർഗരാജ്യ'ത്തിലെ ' തിരുവാവണി രാവ് ' എന്ന ഹിറ്റ് ഗാനം ഉണ്ണി മേനോൻ ആയിരുന്നു ആലപിച്ചത്. ഹൃദയത്തിൽ ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്ന ഗാനമാണ് ഉണ്ണി മോനോൻ ആലപിക്കുന്നത്. ഹൃദയത്തിലെ മനോഹരമായ ഗാനം ആലപിക്കാൻ അവസരം നൽകിയതിന് വിനീതിനും ഹിഷാമിനും തന്റെ പോസ്റ്റിലൂടെ ഉണ്ണി മനോൻ നന്ദിയും ആശംസയും അറിയിക്കുന്നുണ്ട്. ഹിഷാം സംഗീത സംവിധായകനായെത്തുന്ന പത്താമത്തെ ചിത്രമെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.