
മോസ്‌കോ: മുൻ അമേരിക്കൻ സുരക്ഷാ ഏജൻസി കോണ്‍ട്രാക്ടർ എഡ്വാർഡ് സ്‌നോഡന് റഷ്യയിൽ സ്ഥിര താമസത്തിന് അനുമതി. അദ്ദേഹത്തിന്റെ അഭിഭാഷകനായ അന്റോളി കുചെറെനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യയിൽ താമസിക്കാനുള്ള അനുമതി മൂന്ന് വർഷം കൂടി നീട്ടിത്തരണമെന്ന് സ്‌നോഡൻ അഭ്യർത്ഥിച്ചിരുന്നു.