bhagyalakshmi

കൊച്ചി: യൂട്യൂബറെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയെയും കൂട്ടുകാരെയും ഒക്ടോബർ 30 വരെ അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഭാഗ്യ‌ലക്ഷ്‌മിയ്‌ക്കും കേസിൽ കൂടെ പ്രതികളായ ശ്രീലക്ഷ്‌മി അറയ്‌ക്കലിനും ദിയ സനയ്‌ക്കും നേരെ വലിയ വിമർശനമാണ് കോടതി നടത്തിയത്.

അടിയ്ക്കാൻ തയ്യാറാണെങ്കിൽ അതിന്റെ ഫലം നേരിടാനും തയ്യാറാകണം. പ്രതികളുടെ പ്രവൃത്തി തെ‌റ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. നിയമം കൈയിലെടുക്കാൻ ആരാണ് അധികാരം തന്നതെന്നും കോടതി ചോദിച്ചു എന്നാൽ പ്രതികളെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി അറിയിച്ചു,.