imarthi-devi

ഭോപ്പാൽ: തനിക്കെതിരേ കോൺഗ്രസ് നേതാവ് കമൽനാഥ് നടത്തിയ വിവാദമായ 'ഐറ്റം' പരാമർശത്തിൽ അദ്ദേഹത്തെ കുടുംബത്തെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശിലെ വനിതാശിശു വികസന വകുപ്പ് മന്ത്രി ഇമർതി ദേവി.

മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതോടെ കമൽനാഥിന്റെ മാനസിക നില തെറ്റിയെന്നും അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ബംഗാളിലെ 'ഐറ്റ"ങ്ങളാണെന്നും ഇമർതി ദേവി ആക്ഷേപിച്ചു.

കമൽനാഥിനേയും അദ്ദേഹത്തിന്റെ കുടുംബത്തെയും മന്ത്രി അധിക്ഷേപിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

'മുഖ്യമന്ത്രിയാകാൻ വേണ്ടി ബംഗാളിൽ നിന്ന് മദ്ധ്യപ്രദേശിലെത്തിയ ആളാണ് കമൽനാഥ്. എങ്ങനെ സംസാരിക്കണമെന്ന യാതൊരു മര്യാദയും അദ്ദേഹത്തിനില്ല. അത്തരമൊരു മനുഷ്യനോട് എന്ത് പറയാനാണ്? മുഖ്യമന്ത്രി പദവി നഷ്ടമായതിന് ശേഷം അദ്ദേഹത്തിന്റെ മാനസികനില തെറ്റി. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ബംഗാളിലെ 'ഐറ്റങ്ങളായിരിക്കും.'- ബി.ജെ.പി മന്ത്രിയായ ഇമർതി ദേവി പറഞ്ഞു.