
ടൊറന്റോ: ലോകപ്രശസ്ത മജീഷ്യൻ ജയിംസ് റാൻഡി (92) വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചു.
അതീന്ദ്രിയ, കപടശാസ്ത്രീയ അവകാശവാദങ്ങളെ എല്ലായ്പ്പോഴും വെല്ലുവിളിച്ചിരുന്ന റാൻഡി ഒട്ടേറെ വേദികളിൽ ഇത്തരം തട്ടിപ്പുകളുടെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവന്നിരുന്നു.
കാനഡയിലെ ടൊറന്റോയിൽ ജനിച്ച റാൻഡി ചെറുപ്പത്തിൽ തന്നെ മെന്റലിസം പരിശീലിച്ചിരുന്നു. 1946 മുതൽ വേദികളിൽ മജീഷ്യനായി.സീൽ ചെയ്ത ശവപ്പെട്ടിയിൽ 104 മിനിറ്റ് വെള്ളത്തിനടിയിൽ കിടന്ന് റാൻഡി 1956ൽ ഹൗഡിനിയുടെ റെക്കോർഡ് ഭേദിച്ചു.ഡെയ്വിയാണ് ഭാര്യ