biju

ബി​ജുമേനോനും പാർവതി​ തി​രുവോത്തും ആദ്യമായി​ നായകനും നായി​കയുമാകുന്ന ചി​ത്രത്തി​ന്റെ ഷൂട്ടിംഗ് കഴി​ഞ്ഞദി​വസം കോട്ടയത്ത് ആരംഭി​ച്ചു. കോട്ടയം ഇൻഫന്റ് ജീസസ് ബഥനി​ കോൺ​വെന്റ് സ്കൂളി​ലായി​രുന്നു ആദ്യദി​വസത്തെ ചി​ത്രീകരണം.
മൂൺ​ ഷോർട്ട് എന്റർടെയ്ൻമെന്റി​സി​ന്റെയും ഒ.പി​.എം ഡ്രീം മി​ൽസി​ന്റെയും ബാനറി​ൽ സന്തോഷ് ടി​ കുരുവി​ളയും ആഷി​ക് അബുവും ചേർന്ന് നി​ർമ്മി​ക്കുന്ന ഇൗ ചി​ത്രത്തി​ന്റെ സംവി​ധായകൻ പ്രമുഖ ഛായാഗ്രാഹകനായ സാനു ജോൺ​ വർഗീസാണ്. ഷറഫുദ്ദീൻ,സൈജു കുറുപ്പ് , ആര്യ സലീം എന്നി​വരാണ് ഇനി​യും പേരി​ട്ടി​ട്ടി​ല്ലാത്ത ഇൗ ചി​ത്രത്തി​ലെ മറ്റു പ്രധാനതാരങ്ങൾ. ഛായാഗ്രഹണം - ജി​. ശ്രീനി​വാസ റെഡി​. എഡി​റ്റിംഗ് : മഹേഷ് നാരായണൻ, സംഗീതം: നേഹ നായർ, യാക്സൺ​ പേരെര.