
ബിജുമേനോനും പാർവതി തിരുവോത്തും ആദ്യമായി നായകനും നായികയുമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞദിവസം കോട്ടയത്ത് ആരംഭിച്ചു. കോട്ടയം ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് സ്കൂളിലായിരുന്നു ആദ്യദിവസത്തെ ചിത്രീകരണം.
മൂൺ ഷോർട്ട് എന്റർടെയ്ൻമെന്റിസിന്റെയും ഒ.പി.എം ഡ്രീം മിൽസിന്റെയും ബാനറിൽ സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേർന്ന് നിർമ്മിക്കുന്ന ഇൗ ചിത്രത്തിന്റെ സംവിധായകൻ പ്രമുഖ ഛായാഗ്രാഹകനായ സാനു ജോൺ വർഗീസാണ്. ഷറഫുദ്ദീൻ,സൈജു കുറുപ്പ് , ആര്യ സലീം എന്നിവരാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഇൗ ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. ഛായാഗ്രഹണം - ജി. ശ്രീനിവാസ റെഡി. എഡിറ്റിംഗ് : മഹേഷ് നാരായണൻ, സംഗീതം: നേഹ നായർ, യാക്സൺ പേരെര.