
ലണ്ടൻ: നഗ്ന സെൽഫി പോസ്റ്റ് ചെയ്തതിലൂടെ വിവാദത്തിൽപ്പെട്ട് സ്വീഡിഷ് - ബ്രിട്ടീഷ് അവതാരകയും മോഡലുമായ അൽറിക ജോൺസൻ. കഴിഞ്ഞ ദിവസമാണ് അൽറിക്ക ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മക്കളുടെ പേരുകൾ പരാമർശിച്ചുകൊണ്ടുള്ള പോസ്റ്റിനെതിരെ ഏറെ പ്രതിഷേധങ്ങളും ഉയർന്നു.
‘മുൻകൂട്ടി ആസൂത്രണം ചെയ്തോ കൂടുതൽ ചിന്തിച്ചോ നടത്തിയ പ്രതികരണമല്ല. എന്നാൽ, എന്റെ ഈ പ്രതികരണം ചിലരുടെ ഞരമ്പുകളെ സ്പർശിച്ചെന്നു തോന്നുന്നു. കുട്ടികളെക്കൂടി അപമാനിക്കുന്ന രീതിയിൽ കൂടുതൽ നഗ്ന ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ പോസ്റ്റ് ചെയ്ത ചിത്രത്തെ കുറിച്ച് അവർക്ക് ഏതെങ്കിലും രീതിയിലുള്ള അപമാനം നേരിടേണ്ടി വരുമോ എന്ന് ഞാൻ ചിന്തിക്കുന്നില്ല. എന്റെ ശരീരം, എന്റെ നിയമങ്ങൾ. ആരെയും വേദനിപ്പിക്കുന്നതിനോ എതിർക്കുന്നതിനോ വേണ്ടിയല്ല ഈ കുറിപ്പ്. ഞാൻ അനുഭവിച്ച കാര്യങ്ങൾ എന്നോടു തന്നെയുള്ള ഓർമപ്പെടുത്തലാണിത്. ’– അൽറിക ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത് ഇപ്രകാരമാണ്.
'ടെലിവിഷൻ അവതാരകനായ ജോൺ ലെസ്ലിയെ ലൈംഗികപീഡനക്കേസിൽ കുറ്റവിമുക്തനാക്കിയ ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെയാണ് അൽറിക്കയുടെ പ്രതികരണം. 2002ൽ അൽറിക്കയെ ലെസ്ലി ലൈംഗികപീഡനത്തിനിരയാക്കിയെന്ന് ആരോപണമുയർന്നിരുന്നു.