protest

വാഷിംഗ്ടൺ: അമേരിക്കയിലെ പാകിസ്ഥാൻ എംബസിക്ക് മുന്നിൽ പ്രവാസികളായ കാശ്മീർ പണ്ഡിറ്റുകളുടെ പ്രതിഷേധം. പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ, കാശ്മീരിൽ അനധികൃത കടന്നുകയറ്റം നടത്തുകയാണെന്ന് പറഞ്ഞു. അധിനിവേശ കശ്മീരിൽ നിന്ന് പുറത്തു പോകണമെന്നും കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പ്രവാസി കാശ്മീർ പണ്ഡിറ്റുകളുടെ കൂട്ടായ്മയും മറ്റ് സംഘടനകളും വാഹന റാലി പ്രതിഷേധത്തിൽ പങ്കെടുത്തു.