പത്തനംതിട്ട: പതിനാല് വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. പ്രക്കാനം സ്വദേശിയാണ് പിടിയിലായത്. . ഇയാൾ ഒരുമാസമായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ കുട്ടിയുടെ മാതാവ് ഇല്ലാത്ത സമയങ്ങളിലായിരുന്നു പീഡനം. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു . ഉപദ്രവം സഹിക്കവയ്യാതെയാണ് വിവരം പുറത്തുപറയുന്നത്. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നലെ വീടിന് സമീപത്ത് നിന്നാണ് അറസ്റ്റുചെയ്തത്.
പിടിച്ചുപറി കേസുകളിൽ പ്രതിയാണ് .സ്ഥിരമായി ഒരിടത്തും താമസിക്കാറില്ല. ഇടയ്ക്കിടെ വാടക വീടുകൾ മാറിക്കൊണ്ടിരിക്കും. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.