cristiano

ടൂറിൻ : ഇറ്റാലിയൻ ക്ളബ് യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൊവിഡ് പോസിറ്റീവായി തുടരുന്നു.ഒന്നരയാഴ്ച മുമ്പാണ് ക്രിസ്റ്റ്യാനോയ്ക്ക് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ താരം നെഗറ്റീവ് ആകാതിരുന്നതോടെ ബാഴ്സലോണയ്ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായിരുന്നു. പുതിയ പരിശോധനാഫലം റൊണാൾഡോയുടെ തിരിച്ചുവരവ് വൈകിപ്പിക്കും.