
കൊവിഡ് ബോധവത്കരണത്തെ മുൻനിർത്തി ഒരു കൂട്ടം യുവാക്കൾ നിർമിച്ച 'ബിയോണ്ട് 14' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കൊവിഡ് ഒരു തവണ വന്നവർക്ക് വീണ്ടും വരുന്നതായി അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് 'ബിയോണ്ട് 14' എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.
കൊവിഡിനെതിരെ എടുക്കേണ്ട കരുതലുകളുടെ പ്രാധാന്യം ചിത്രം നമ്മോട് പറയുന്നു. പൂർണമായി ഒരു മുറിയിൽ മാത്രമായാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകൻ മഞ്ചേരി സ്വദേശി സുഗേഷ് കെ.പി. കഥയും തിരക്കഥയും ശ്യാംബേഷ് ബാബു. ഛായാഗ്രാഹകൻ നിഖിൽ അശോക്. വൈശാഖ് കെ.വിയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വോയിസ് ഓവർ നിജോ ജോൺ. എഡിറ്റിംഗ് സുജിത് പി.ആർ. പശ്ചാത്തല സംഗീതം ഹാരിസ്. ഗുഡ് വിൽ എന്റർടൈൻമെന്റാണ് ചിത്രം യൂട്യൂബിലൂടെ പുറത്തിറക്കിയത്.