
കോട്ടയം കുമരകത്തെ പ്രധാന പോസ്റ്റ് ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന തപാൽ പെട്ടിയിൽ കത്തിടുന്നയാൾ. ഇടുന്നകത്തുകൾ വർഷങ്ങളായി തുരുമ്പെടുത്ത് ദ്രവിച്ച അടിഭാഗത്തുകൂടികയ്യിട്ടെടുക്കുവാൻ കഴിയും വിധമാണ് നിലവിലെ അവസ്ഥ. മഴയായാൽ ഇടപാടുകാർ പോസ്റ്റ് മാസ്റ്ററുടെ അരുകിൽ നേരിട്ടെത്തി കത്തുകൾ കൈമാറേണ്ടിവരുന്നു. പുതിയ തപാൽപെട്ടിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും കോവിഡായതിനാൽ ലഭ്യമാകുവാൻ താമസം നേരിടുമെന്ന് അധികൃതർ പറയുന്നു.