
മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം കഴിഞ്ഞവാരം 361.5 കോടി ഡോളർ വർദ്ധിച്ച് സർവകാല റെക്കാഡ് ഉയരമായ 55,512 കോടി ഡോളറിലെത്തി. തൊട്ടുമുമ്പത്തെ ആഴ്‌ചയിലെ റെക്കാഡാണ് മറികടന്നത്. വിദേശ നാണയ ആസ്‌തി 353.9 കോടി ഡോളർ വർദ്ധിച്ച് 51,232.2 കോടി ഡോളറായി. കരുതൽ സ്വർണ ശേഖരം 8.60 കോടി ഡോളർ ഉയർന്ന് 3,668.5 കോടി ഡോളറുമായിട്ടുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.