
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 41ാം മത്സരത്തിൽ ചെന്നെെയ്ക്കെതിരെ മുംബയ് ഇന്ത്യൻസിന് 115 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പർ കിംഗ്സിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് മാത്രമാണ് നേടാനായത്.
ചെന്നെെയ്ക്ക് വേണ്ടി ബാറ്റ് ചെയ്ത ഇംഗ്ലീഷ് താരം സാം കുറാൻ 47 പന്തിൽ 52 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ചെന്നെെ ടീം ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി 16 പന്തിൽ 16 റൺസും ഷാർദുൽ താക്കൂർ 20 പന്തിൽ 11 റൺസും നേടി. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ്  മുംബയ് ഇന്ത്യൻസും ചെന്നെെ സൂപ്പർ കിംഗ്സും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ  മുംബയ്ക്കെതിരെ ചെന്നെെ 5 വിക്കറ്റ് വിജയം നേടിയിരുന്നു.