
ചിലതരം ഭക്ഷണങ്ങൾ, ഭക്ഷണത്തോടൊപ്പം ചില ഔഷധങ്ങൾ എന്നിവ ഒരേ സമയം കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. അവ ഏതെന്ന് നോക്കാം. കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിക്കരുത്. നല്ല ചൂടുള്ളതും ഏറെ തണുത്തതുമായ ആഹാരം ചേർത്ത് കഴിക്കുന്നതും നന്നല്ല. തൈരിനൊപ്പം പഴങ്ങൾ, പായസം എന്നിവ ചേർത്തും സിട്രസ് പഴങ്ങളും പാലും ഒരുമിച്ചും കഴിക്കരുത്.
കൂൺ കടുകെണ്ണയിൽ പാകം ചെയ്ത് കഴിക്കരുത്. തേൻ ചൂടാക്കി കഴിക്കുന്നതും ഓട്ടുപാത്രത്തിൽ സൂക്ഷിച്ച നെയ്യ് കഴിക്കുന്നതും നല്ലതല്ല. മത്സ്യത്തിനൊപ്പം തേൻ,ശർക്കര, എള്ള്, മുളപ്പിച്ച ധാന്യം തുടങ്ങിയവ കഴിക്കരുത്. കോഴിയിറച്ചിയും തൈരും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതര ചർമ്മരോഗങ്ങൾക്ക് കാരണമായേക്കാം. തണ്ണിമത്തനും വെള്ളവും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നമുണ്ടാക്കും. ചായ- തൈര്, വാഴപഴം - തൈര് \മോര്, പാൽ - മാംസം, ആപ്പിൾ ജ്യൂസ് - അലർജിക്കുള്ള മരുന്ന് തുടങ്ങിയവ ഒരേസമയം കഴിക്കരുത്.