
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി ഇരുപത്തിനാല് ലക്ഷം കടന്നു. ഇതുവരെ 4,24,88,585 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,49,224 പേർ മരണമടഞ്ഞു. മൂന്ന് കോടി പതിനാല് ലക്ഷം പേർ രോഗമുക്തി നേടി എന്നത് ആശ്വാസം നൽകുന്നു.
ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. യു എസിൽ ഇതുവരെ 87,46,953 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 2,29,284 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയാറ് ലക്ഷം പിന്നിട്ടു.
ഇന്ത്യയിൽ നിലവിൽ 6,95,509 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് രോഗമുക്തി നേടിയവരുടെ എണ്ണം 69,48,497 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 690 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,17,306 ആയി ഉയർന്നു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 53,55,650 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,56,528 പേർ മരിച്ചു.നാൽപത്തിയേഴ് ലക്ഷത്തിലധികം പേർ സുഖം പ്രാപിച്ചു. വരും മാസങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ വെെറസ് വ്യാപനം വർദ്ധിച്ചു വരുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്.