
കൊവിഡ് വൈറസിനെതിരെയുള്ള വാക്സിൻ ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരും ഭരണകൂടങ്ങളുമൊക്കെ. ഈ സാഹചര്യത്തിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള ഇമ്യൂണിറ്റി ബൂസ്റ്റർ ബംഗളൂരു ആസ്ഥാനമായുള്ള തങ്ങളുടെ ലാബിൽ വികസിപ്പിച്ചെടുത്തുവെന്ന അവകാശവാദവുമായി രംഗത്തിയിരിക്കുകയാണ് മോഹനൻ വൈദ്യർ.ആയുർവേദ മരുന്നുകൾ നിർമ്മിക്കാൻ ലോക വ്യാപകമായ ലൈസൻസും, ആയുഷ് മന്ത്രാലയത്തിന്റെ ലൈസൻനും പരബ്രഹ്മക്ക് ഉണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അവകാശപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കോവിഡുമായി ബന്ധപ്പെട്ട് 100 % പ്രതിരോധം ഉണ്ട് എന്ന് അറിയിച്ച് പരബ്രഹ്മ ആയുർവേദ റിസർച്ച് കേന്ദ്രം പുറത്ത് വിടുന്ന ഔദ്യോഗിക അറിയിപ്പ്.
Parabrahma Ayurveda Hospital and research center, 23/24, KNSIT Campus Hajbhavan, RK Hegde Nagar, Bengaluru, Karnataka 560064, India,04772271333, 08330813346, 08078886000, 09946667775, 06238245782
കോവിഡിനു മരുന്ന് ശാസ്ത്രം കണ്ടെത്തിയിട്ടില്ല. എന്നാൽ ആധുനിക മെഡിക്കൽ സയൻസിനേക്കാൾ പഴക്കം ഉള്ള ആയുർവേദത്തിൽ ഇതിനെതിരെ ചില മരുന്നുകൾ ഉണ്ട്. ഇവിടെ അലോപ്പൊതി ശാസ്ത്രത്തേ ഒട്ടും ഇകഴ്ത്തി പറയുകയല്ല. പരബ്രഹ്മ അവകാശ വാദമോ വിമർശനമോ ഒന്നും ഉന്നയിച്ച് സമയം കളയാൻ ഇല്ല. കോവിഡിനെ പ്രതിരോധിക്കാനുള്ള ഇമ്യൂണിറ്റി ബൂസ്റ്റർ ആണ് ബാംഗ്ളൂർ ആസ്ഥാനമായുള്ള ഞങ്ങളുടെ ലാബിൽ വികസിപ്പിച്ചെടുത്തത്. ആയുർവേദ മരുന്നുകൾ നിർമ്മിക്കാൻ ലോക വ്യാപകമായ ലൈസൻസും , ആയുഷ് മന്ത്രാലയത്തിന്റെ ലൈസൻനും പരബ്രഹ്മക്ക് ഉണ്ട്