
ലക്നൗ: ഉത്തർപ്രദേശിൽ പീഡനത്തെ എതിർത്ത വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ ഫീറോസാബാദിലാണ് സംഭവം.വീട്ടിൽ കയറിയാണ് പ്രതികൾ ആക്രമണം നടത്തിയത്.
കേസിൽ മൂന്ന് പ്രതികളാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു.രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസാബാദിലെ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി നിരവധി പേർ തടിച്ചുകൂടിയിട്ടുണ്ട്. ബന്ധുക്കളുടെ മുന്നിൽവച്ചാണ് പെൺകുട്ടിയെ പ്രതികൾ വെടിവച്ചുകൊലപ്പെടുത്തിയതെന്നാണ് സൂചന.