rape-in-kerala

ഇടുക്കി: പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്‌റ്റിൽ. ഇടുക്കി നരിയമ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജ്‌ ആണ് അറസ്റ്റിലായത്. അറസ്‌റ്റിലായതിന് പിന്നാലെ മനുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.

മൂന്ന് ദിവസം മുമ്പാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് വീട്ടുകാർ കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. നരിയമ്പാറയിലെ ഓട്ടോ ഡ്രൈവറായ മനു പീഡിപ്പിച്ചെന്നാണ് പരാതി. മൊഴിയെടുത്തപ്പോൾ കുട്ടി ഇത് ശരിവയ്‌ക്കുകയും ചെയ്തു. ഇതോടെ പോക്സോ ചുമത്തി മനുവിനെതിരെ കേസെടുക്കുകയായിരുന്നു.

പെൺകുട്ടി അപകടനില തരണം ചെയ്‌തുവെന്ന് ആശുപത്രി അധികൃത‍ർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. 65 ശതമാനം പൊളളലേറ്റ പെൺകുട്ടി ആശുപത്രിയിൽ തുടരുകയാണ്. ആത്മഹത്യ ശ്രമം കണ്ട വീട്ടുകാർ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു.