
അബുദാബി: യു.എ.ഇയില്‍ ആശ്വാസ വാര്‍ത്ത. കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഈ സമയപരിധിയില്‍ 1,826 പേരാണ് രോഗമുക്തി നേടിയത്. 1,491 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധ 123,764 പേര്‍ക്ക് സ്ഥിരീകരിച്ചു.
നിലവില്‍ 116,894 പേരാണ് യു.എ.ഇയില്‍ കൊവിഡ് രോഗമുക്തി നേടിയിട്ടിള്ളുത്. 485 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 6,395 പേര്‍ ചികിത്സയിലാണ്. 124,404 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ 12.22 ദശലക്ഷത്തിലധികം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നാണ് കണക്കുകള്‍.
അതേസമയം, കൊവിഡ് അപകടസാദ്ധ്യത കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക ഖത്തര്‍ പുറത്തുവിട്ടു. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. പുതിയ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. ഖത്തറിലെയും ആഗോള തലത്തിലെയും പൊതു ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തുന്നത്.
കൊവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഒരാഴ്ച ഹോം ക്വാറന്റൈനില്‍ കഴിയാമെന്ന് ഉറപ്പ് നല്‍കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പു വയ്ക്കുകയും ചെയ്യണം. ഒരാള്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തണം.