
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ ജോ ബൈഡനും കമലാ ഹാരിസിനും പിന്തുണ ഏറുന്നു. ഇരുവര്‍ക്കും ഇന്ത്യന്‍ കമ്മ്യൂണിറ്റിയെക്കുറിച്ച് മികച്ച ധാരണയുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ലോക വേദിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന ഒരു ശത്രുവാണെന്നാണ് അഭിപ്രായമുയരുന്നത്.
നവംബര്‍ 3ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയില്‍ താഴെ മാത്രം അവശേഷിക്കെ യു.എസ് സെനറ്റര്‍ എന്ന നിലയിലും തുടര്‍ന്ന് വൈസ് പ്രസിഡന്റായപ്പോഴും ബൈഡെന്‍ സമൂഹത്തെ സഹായിക്കുന്നതില്‍ ശക്തമായ സ്വാധീനമുണ്ടാക്കിയെന്ന് ഇന്ത്യന്‍ വംശജരുടെ കൂട്ടായ്മ വാദിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ട്രംപിന് ബൈഡന്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ട്രംപ് ഭരണത്തിലെത്തി നാല് വര്‍ഷത്തിന് ശേഷവും ഞങ്ങളുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും ഞങ്ങള്‍ക്ക് ലഭിച്ച അതേ അവസരങ്ങള്‍ ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ സമൂഹത്തേയും മൂല്യങ്ങളേയും അഭിമാനത്തേയും മനസ്സിലാക്കുന്ന വിലമതിക്കുന്ന ഒരു നേതാവിനെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. ഞങ്ങളുടെ കഠിനാധ്വാനത്തെ വിലമതിക്കുകയും തുല്യ അവസരം നല്‍കുകയും ചെയ്യുന്ന ഒരു നേതാവിനെയാണ് വേണ്ടത് എന്ന് ഇന്ത്യന്‍ വംശജനും സിലിക്കണ്‍ വാലിയിലെ സംരംഭകനുമായ അജയ് ജെയിന്‍ പറഞ്ഞു.