naradan

സൂപ്പര്‍ ഹിറ്റായി മാറിയ മായാനദിയ്ക്ക് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒരുമിക്കുന്നു. നായികയായി എത്തുന്നത് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ അന്ന ബെന്‍. 'നാരദന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തോമസാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.


സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നാരദന്‍ നിര്‍മ്മിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥ. ജാഫര്‍ സാദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശേഖര്‍ മേനോനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുക. കലാ സംവിധാനം ഗോകുല്‍ ദാസാണ്.


മായാനദിയ്ക്ക് തിരക്കഥയൊരുക്കിയ ഉണ്ണി ആറും സംവിധായകന്‍ ആഷിഖ് അബുവും നായകന്‍ ടൊവിനോ തോമസും വീണ്ടുമൊരുമിക്കുന്നു എന്നത് ചിത്രത്തിന്റെ സവിശേഷതയാണ്. ഹെലനിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം ലഭിച്ച അന്ന ബെന്നും ടൊവിനോയും ആദ്യമായി ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

View this post on Instagram

@aashiqabu @unniwriter @benanna_love @santhoshkuruvilla @rimakallingal @saijusreedharan @jafferzadique #sekharmenon #gokuldas @masharhamsa @ronexxavier @aabid.abu @wazimhr @bennykattappana @popkoncreatives

A post shared by Tovino Thomas (@tovinothomas) on