ox

ലണ്ടൻ : ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനേക്ക മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ മികച്ച ഫലം നൽകുമെന്ന അവകാശവാദവുമായി പുതിയ പഠനറിപ്പോർട്ട്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നുവരുമ്പോഴാണ് പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ബ്രിസ്റ്റൾ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നിൽ. കൊവിഡ് വൈറസിനെതിരെ ഓക്‌സ്ഫോർഡ് വാക്‌സിൻ മികച്ച പ്രതിരോധം തീർക്കുന്നുവെന്നാണ് പഠനത്തിലെ നിഗമനം. പരമ്പരാഗതമായി വാക്‌സിൻ പ്രവർത്തിക്കുന്ന രീതിയിലല്ല, ഓക്‌സ്ഫേർഡ് വാക്‌സിൻ പ്രവർത്തിക്കുന്നത്. എന്നാൽ വളരെ പ്രതീക്ഷ നൽകുന്ന ഫലം ആണ് ഇത് നൽകുതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങൾ മുതൽ തന്നെ മികച്ച ഫലം തന്നെയായിരുന്നു വാക്‌സിൻ നൽകിക്കൊണ്ടിരുന്നത്. എന്നാൽ ഇതിനിടെ പരീക്ഷണത്തിൽ പങ്കാളിയായ ഡോക്ടർ മരിച്ചുവെന്ന വാർത്ത ബ്രസീലിൽ നിന്ന് വന്നതോടെ ചില വിവാദങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഇദ്ദേഹം വാക്‌സിൻ കുത്തിവയ്ക്കപ്പെട്ടവരിൽ പെടില്ലെന്നും കൊവിഡ് 19 മൂലമാണ് മരിച്ചതെന്നും പിന്നീട് ബ്രസീലിലെ ആരോഗ്യ വകുപ്പ് വിശദമാക്കുകയും ചെയ്തു.