suicide-

തിരുവനനന്തപുരം : തിരുവനന്തപുരം അരുവിക്കരയിൽ കരമനയാറിലേക്ക് ചാടിയ പതിനേഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. കാച്ചാണി സ്വദേശി ശബരിനാഥാണ് മരിച്ചത്. ഒപ്പം ചാടിയ പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തി. പ്ലസ്‌ടു വിദ്യാർത്ഥികളായ ശബരിനാഥും പെൺകുട്ടിയും ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആറ്റിലേക്ക് ചാടിയത്. വിവരമറിഞ്ഞ് ഓടിയെത്തിയ പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തുകയായിരുന്നു.

ശക്തമായ അടിയൊഴുക്കിൽ ശബരിനാഥിനെ കാണാതായി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് ശബരിനാഥിന്‍റെ മൃതദേഹം കണ്ടെത്തിയത്. ശബരിനാഥും പെൺകുട്ടിയും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ എതിർത്തതിനെ തുടർന്നാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സുഹൃത്തുക്കളിലൊരാളെ ശബരിനാഥ് വിവരം അറിയിച്ചിരുന്നു. ശബരിനാഥിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു.