ipl

ദുബായ് : ഐ.പി.എല്ലിൽ പോയിന്റ് നിലയിൽ മുന്നിലുള്ള ഡൽഹി കാപ്പിറ്റൽസിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത മുന്നോട്ടുവെച്ച 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി കാപിറ്റൽസിന് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 135 റൺസ് മാത്രമാണ് നേടാനായത്. ഐ.പി.എൽ 13ാം സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്പിന്നർ വരുൺ ചക്രവർത്തിയായിരുന്നു ഡൽഹിയുടെ അന്തകനായത്. നാല് ഓവർ എറിഞ്ഞ വരുൺ 20 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. പാറ്റ് കമിൻസ് നാല് ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതു. 38 പന്തിൽ 47 റൺസെടുത്ത ശ്രേയസ് അയ്യർ മാത്രമാണ് ഡൽഹിക്ക് വേണ്ടി അൽപ്പമെങ്കിലും ചെറുത്തുനിൽപ്പ് നടത്തിയത്. റിഷഭ് പന്ത് 33 പന്തിൽ 27 റൺസെടുത്തു. അവശേഷിച്ച എല്ലാവരും തീർത്തും നിരാശ സമ്മാനിക്കുന്ന പ്രകടനമായിരുന്നു.

സുനിൽ നരെയ്‌നും നിതീഷ് റാണയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് കൊൽക്കത്ത മികച്ച സ്കോർ നേടിയത്. മൂന്നിന് 42 എന്ന പരിതാപകരമായ നിലയിലായിരുന്ന ടീമിനെ നാലാം വിക്കറ്റിൽ നരെയ്‌നും റാണയും ഒത്തുചേർന്ന് 157 റൺസിലെത്തിച്ചു. നരെയ്ൻ 32 പന്തിൽ 64 റൺസെടുത്തു. 4 സിക്‌സും 6 ഫോറും അടങ്ങുന്നതായിരുന്നു വിൻഡീസ് താരത്തിെൻറ ഇന്നിംഗ്സ്.. നിതീഷ് റാണ 53 പന്തിൽ 81 റൺസെടുത്തു.