
തന്റെ പോസ്റ്റിനു വന്ന കമന്റിന് ബാലതാരം മീനാക്ഷി നൽകിയ മറുപടി വൈറൽ. മലയാളത്തിലെ ഏതാനും സിനിമകളുടെ സ്ഥിരം ലൊക്കേഷനായ വരിക്കാശ്ശേരി മനയുടെ മുൻപിൽ നിന്നും എടുത്ത ഒരു ചിത്രം മീനാക്ഷി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോക്ക് കീഴിൽ വന്ന കമന്റിന് ബാലതാരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വരിക്കാശ്ശേരി മനയെ ഉദ്ദേശിച്ചുകൊണ്ട് 'ഈ വീട് കെ.എം ഷാജിയുടേതാണെന്ന് പറഞ്ഞ് കുറേയാളുകൾ വരുന്നുണ്ടല്ലോ?' എന്നാണ് ഒരാൾ കമന്റ് ചെയ്തിരുന്നത്.

ഇതിനു മറുപടിയായി 'ഞാൻ പോയപ്പോ വരിക്കാശ്ശേരി മനയാരുന്നു' എന്നാണു മീനാക്ഷി കമന്റ് ചെയ്തിരുന്നത്. മുസ്ലിം യൂത്ത് ലീഗിന്റെ ഫേസ്ബുക്ക് പേജിൽ വരിക്കാശ്ശേരി മനയുടെ ചിത്രം ഷെയർ ചെയ്തുകൊണ്ട് ഒരു പോസ്റ്റ് വന്നിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. എം.എൽ.എ കെ.എം ഷാജിയെ വരിക്കാശ്ശേരി മനയുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കുന്ന തരത്തിലുള്ളതുമായിരുന്നു. എന്നാൽ ഈ പോസ്റ്റ് വ്യാജമാണെന്നും ഇത് 'സൈബർ സഖാക്കളുടെ' പ്രവർത്തനമാണെന്നും പറഞ്ഞുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് തങ്ങളുടെ പേജിലൂടെ പറഞ്ഞിരുന്നു.