
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുന്‍കൂര്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ട്രംപ് പ്രയോജനപ്പെടുത്തുകയായിരുന്നു. മാസ്ക് അണിയാൻ വൈമുഖ്യം കാട്ടുന്ന ട്രംപ് ഇത്തവണ മാസ്ക് ധരിച്ചാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്..
ട്രംപ് എന്ന ആള്‍ക്കുവേണ്ടി താന്‍ വോട്ട് രേഖപ്പെടുത്തിയെന്നും വോട്ട് ചെയ്തശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
JUST VOTED. A great honor!— Donald J. Trump (@realDonaldTrump) October 24, 2020