covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി 29 ലക്ഷം പിന്നിട്ടു. ഇതുവരെ 4,29,17,045 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,54,305 പേർ മരണമടഞ്ഞു.3,16,59,984 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്.യു എസിൽ ഇതുവരെ 88 ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,30,068 പേർ മരിച്ചു. 57,41,611 പേർ സുഖം പ്രാപിച്ചു.

വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം പിന്നിട്ടു.1,18,567പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു.രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായി കുറയുകയാണ്.

ബ്രസീലിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു.1,56,926 പേർ മരണമടഞ്ഞു.രോഗബാധിതരിൽ 48 ലക്ഷത്തിലധികം പേർ സുഖം പ്രാപിച്ചു എന്നത് ആശ്വാസം നൽകുന്നു.