woman-arrested

മുംബയ്: വാഹന പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തിനിടയിൽ പൊലീസുകാരനെ മർദ്ദിച്ച സ്ത്രീ അറസ്റ്റിൽ.മുംബയിലാണ് സംഭവം. സാങ്കിത തിവാരിയെന്ന സ്ത്രീയെയും സുഹൃത്തിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടതാണ് യുവതിയെ പ്രകോപിതയാക്കിയത്. തുടർന്നാണ് തർക്കവും മർദ്ദനവും ഉണ്ടായത്. സാങ്കിത പൊലീസുകാരനെ തല്ലുന്നതിന്റെ വീഡിയോ സുഹൃത്ത് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. തന്നെ പൊലീസുകാരൻ അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം.

Assault on Mumbai police traffic police constable discharging his duty. Kalbadevi, Mumbai. pic.twitter.com/USe96NvG9Q

— Mustafa Shaikh (@mustafashk) October 24, 2020