solar-case

ആലപ്പുഴ:സോളാർ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെ പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്ന് സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. തെറ്റ് ചെയ്ത വമ്പന്മാർ രക്ഷപ്പെട്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് ഫെനി വ്യക്തമാക്കി. സോളാർ കേസിൽ ആദ്യം സരിത എസ് നായരുടെ അഭിഭാഷകനായിരുന്നു ഫെനി. എന്നാൽ പിന്നെ ഇരുവരും തമ്മിൽ തെറ്റിപിരിഞ്ഞു.

സരിത എസ് നായരുടേതെന്ന പേരിൽ പുറത്തുവന്ന കത്തുകളിലൂടെയാണ് സോളാർ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായത്.സംഭവങ്ങൾ കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറമാണ് വെളിപ്പെടുത്തലുമായി ഫെനി രംഗത്തെത്തിയിരിക്കുന്നത്.