
പാലക്കാട്: കേസന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങളുമായി വാളയാർ പെൺകുട്ടികളുടെ രണ്ടാനച്ഛൻ. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാൻ പൊലീസ് നിർബന്ധിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള പെൺകുട്ടികളുടെ കുടുംബത്തിന്റെ സത്യാഗ്രഹം ആരംഭിച്ചു.
മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്നും, മുഖ്യമന്ത്രിയുടെ അരികിലെത്തിച്ച കെപിഎംഎസ്സും പുന്നല ശ്രീകുമാറും പിന്നീട് കയ്യൊഴിഞ്ഞെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം കേസിലെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള പാലക്കാട് പോക്‌സോ കോടതിയുടെ വിധി വന്നിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്.
2019 ഒക്ടോബറിലാണ് കേസിലെ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപെടുത്തിയതാണെന്ന ആരോപണം ഉയർന്നിരുന്നു. പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ ഹൈക്കോടതിയിൽ അടുത്തയാഴ്ച വാദം തുടങ്ങും