ipl-kolkata

അബുദാബി : ഐ.പി.എല്ലിൽ ശനിയാഴ്ച നടന്ന ആദ്യമത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 59 റൺസിന് ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി പ്ളേ ഒാഫ് സാദ്ധ്യതകൾ നിലനിറുത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 194/6 എന്ന സ്കോർ ഉയർത്തി. ഡൽഹിയുടെ മറുപടി 135/9ൽ അവസാനിച്ചു. സീസണിലെ 11 മത്സരങ്ങളിൽ ആറാം ജയവുമായി കൊൽക്കത്ത 12 പോയിന്റിലെത്തി.ഏഴ് ജയം നേടിയിരുന്ന ഡൽഹിക്ക് 14 പോയിന്റുണ്ട്.

ശുഭ്മാൻ ഗിൽ (9),രാഹുൽ ത്രിപാതി (13),ദിനേഷ് കാർത്തിക് (3) എന്നിവ പുറത്തായ ശേഷം നിതീഷ് റാണയും(53 പന്തുകളിൽ 81 റൺസ്, 13 ഫോറും ഒരു സിക്സും) സുനിൽ നരെയ്നും (32 പന്തുകളിൽ 64 റൺസ്, ആറു ഫോറും നാല് സിക്സും) ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 115 റൺസാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ നൽകിയത്.

മറുപടിക്കിറങ്ങിയ ഡൽഹിയെ നാലോവറിൽ 20 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ വരുൺ ചക്രവർത്തിയാണ് തകർത്തത്.കമ്മിൻസ് 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് അയ്യരും (47),റിഷഭ് പന്തും (27) മാത്രമാണ് ഡൽഹി നിരയിൽ പൊരുതിനിന്നത്. വരുൺ ചക്രർത്തിയാണ് മാൻ ഒഫ് ദ മാച്ച്.