
മായാനദിക്കും വൈറസിനുശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന നാരദൻ എന്ന ചിത്രത്തിൽ അന്നബെൻ നായികയായി എത്തുന്നു. ഉണ്ണി ആർ ആണ് രചന നിർവഹിക്കുന്നത്.സന്തോഷി ടി. കുരുവിളയും റിമ കലിംഗലും ആഷിഖ് അബവും ചേർന്നാണ് നിർമാണം.ജാഫർ സാദിഖ് ആണ് കാമറ. സൈജു ശ്രീധരൻ എഡിറ്റിംഗും ശേഖർ മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ആണ് ടൊവിനോയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബേസി ൽ ജോസഫ് ഒരുക്കുന്ന മിന്നൽ മുരളി ആണ് ചിത്രീകരണം പൂർത്തിയായ ചിത്രം. കള എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്.