kaval

കോവിഡ് മൂലം ചിത്രീകരണം നിറുത്തിവയ്ക്കേണ്ടി വന്ന നിഥിൻ രഞ്ജിപണിക്കരുടെ സുരേഷ് ഗോപി ചിത്രം കാവൽ പാലക്കാട്പുനരാരംഭിച്ചു. സിനിമയുടെ എട്ടു ദിവസത്തെ ചിത്രീകരണം ആണ് ഇനി നടക്കുക. വണ്ടിപ്പെരിയാറിലും ചിത്രീകരണം ഉണ്ടാവും.

നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ നിർമിക്കുന്നത് ഗുഡ് വിൽ എന്റർടെയ്ൻമെന്റിസിനു വേണ്ടി ജോബി ജോർജാണ്. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്ത വർഷം ആദ്യം തിയേറ്റുകളിൽ എത്തുന്ന സിനിമയിൽ രഞ്ജി പണിക്കരും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.