sasi

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച ഷോമാനായിരുന്നു ഐ.വി.ശശി എന്ന സംവിധായകൻ. ഇന്നലെ ശശിയുടെ മൂന്നാം ചരമ വാർഷികമായിരുന്നു

ഷെർ​ല​ക് ഹോം​സി​നെ സൃ​ഷ്ടി​ച്ച ആർ​തർ കൊ​നൻ​ഡോ​യൽ സ്റ്റൈൽ തൊ​പ്പി. പെ​രു​മാ​റ്റ​ത്തിൽ ത​നി സാ​ധാ​ര​ണ​ക്കാ​രൻ.​ എ​ന്നാൽ കോ​​​ഴി​​​ക്കോ​​​ട്ടു​​​കാ​​​ര​​​നാ​​​യ​ ​​ഇ​​​രു​​​പ്പം​​​വീ​​​ട് ​​ശ​​​ശി​​​ധ​​​രൻ​ ​​എ​​​ന്ന​ ​​ഐ.​​​വി.​​​ശ​​​ശി​ ​​മ​​​ല​​​യാ​​​ള​ ​​സി​​​നി​​​മ​​​യിൽ​ ​​സൃ​​​ഷ്ടി​​​ച്ച​ ​​ത​​​രം​​​ഗ​​​ങ്ങൾ​ ​​ഇ​​​ന്ന് ​​തി​​​രി​​​ഞ്ഞു​​​നോ​​​ക്കു​​​മ്പോൾ​ ​​അ​​​ത്ഭു​​​ത​​​മാ​​​യി​ ​​തോ​​​ന്നാം.​​​'​​​ഉ​​​ത്സ​​​വ​​​"​​​മാ​​​യി​​​രു​​​ന്നു​ ​​ശ​​​ശി​ ​​സം​​​വി​​​ധാ​​​നം​ ​​ചെ​​​യ്ത​ ​​ആ​​​ദ്യ​ ​​മ​​​ല​​​യാ​​​ള​ ​​ചി​​​ത്രം.​​​ആ​ ​​പേ​​​ര് ​​സൂ​​​ചി​​​പ്പി​​​ക്കും​​​പോ​​​ലെ​ ​​പി​​​ന്നീ​​​ട​​​ങ്ങോ​​​ട്ട് ​ മ​​​ല​​​യാ​​​ള​ ​​സി​​​നി​​​മ​​​യിൽ​ ​​ശ​​​ശി​​​യു​​​ടെ​ ​​ഉ​​​ത്സ​​​വ​​​കാ​​​ല​​​മാ​​​യി​​​രു​​​ന്നു.​ക്രാ​ഫ് റ്റി​ന്റെ തി​ള​ക്കം ഓ​രോ ചി​ത്ര​ങ്ങ​ളി​ലും തെ​ളി​ഞ്ഞു നി​ന്നു.​ ചിത്രകാരനും ഛായാഗ്രാഹകനും ആയിരുന്നതിനാൽ അപാരമായ വിഷ്വൽ സെൻസായിരുന്നു. ആൾ​ക്കൂ​ട്ട​ങ്ങ​ളെ സി​നി​മ​യു​ടെ അ​ച്ച​ട​ക്ക​ത്തി​നു​ള്ളിൽ ശ​ശി വ​ര​ച്ച​വ​ര​യിൽ നി​റു​ത്തി.ആ സി​നി​മ​ക​ളി​ലൊ​ന്നും ക​ഥാ​പാ​ത്ര​ങ്ങൾ​ക്ക് പ​ഞ്ഞ​മു​ണ്ടാ​യി​രു​ന്നി​ല്ല.​വ​ലു​താ​യാ​ലും ചെ​റു​താ​യാ​ലും സം​വി​ധാ​യ​ക​ന്റെ വാ​ത്സ​ല്യം ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളേ​യും തേ​ടി​യെ​ത്തി.

പ്രതിഭാശാലി
​ ​​ഫി​​​ലിം​​​ഫെ​​​യ​​​റി​​​ന്റെ​ ​​ലൈ​​​ഫ് ​​ടൈം​ ​​അ​​​ച്ചീ​​​വ്മെ​​​ന്റ്അ​​​വാർ​​​ഡ് ​​ശ​​​ശി​​​ക്ക് ​​സ​​​മ്മാ​​​നി​​​ച്ചു​​​കൊ​​​ണ്ട് ​​ക​​​മ​​​ല​​​ഹാ​​​സൻ​ ​​പ​​​റ​​​ഞ്ഞു​​​-​ '​'​ഹൈ​​​ദ​​​രാ​​​ബാ​​​ദിൽ​ ​​ഷൂ​​​ട്ടിം​​​ഗ് ​​ന​​​ട​​​ക്കു​​​മ്പോൾ​ ​​വൈ​​​കി​​​ട്ട് ​​വി​​​മാ​​​ന​​​ത്തിൽ​ ​​ചെ​​​ന്നൈ​​​യി​​​ലെ​​​ത്തി​ ​​മ​​​റ്റൊ​​​രു​ ​​പ​​​ട​​​ത്തി​​​ന്റെ​ ​​എ​​​ഡി​​​റ്റിം​​​ഗ് ​​നോ​​​ക്കി​​​യ​​​ശേ​​​ഷം​ ​​വീ​​​ണ്ടും​ ​​ലൊ​​​ക്കേ​​​ഷ​​​നിൽ​ ​​മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​ ​​ശ​​​ശി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​അ​​​ത്ര​ ​​തി​​​ര​​​ക്കാ​​​യി​​​രു​​​ന്നു​ ​​ശ​​​ശി​​​ക്ക്.​ ​​ഓ​​​രോ​ ​​വർ​​​ഷ​​​വും​ ​​പ​​​ത്തും​ ​​പ​​​തി​​​ന​​​ഞ്ചും​ ​​ചി​​​ത്ര​​​ങ്ങൾ.​​​ എ​​​ന്റെ​ ​​ഗു​​​രു​​​നാ​​​ഥ​​​നാ​​​യ​ ​​കെ.​​​ബാ​​​ല​​​ച​​​ന്ദർ​ ​​എ​​​പ്പോ​​​ഴും​ ​​എ​​​ന്നോ​​​ട് ​​ചോ​​​ദി​​​ക്കു​​​മാ​​​യി​​​രു​​​ന്നു.​​​'​​​ശ​​​ശി​ ​​ഓ​​​രോ​ ​​ഷോ​​​ട്ടു​​​കൾ​ ​​എ​​​ടു​​​ക്കു​​​ന്ന​ ​​രീ​​​തി​​​"​ ​​എ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്ന് .​ ശ​​​രി​​​ക്കും​ ​​ശ​​​ശി​ ​​എ​​​ത്ര​ ​​പ്ര​​​തി​​​ഭാ​​​ശാ​​​ലി​​​യാ​​​ണെ​​​ന്ന് ​ ആ​​​ദ്യം​ ​​ഞാൻ​ ​​മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​ത് ​​ആ​ ​​അ​​​ന്വേ​​​ഷ​​​ണ​​​ത്തിൽ​ ​​നി​​​ന്നാ​​​യി​​​രു​​​ന്നു."


മമ്മൂട്ടിയുടെ സ്വപ്നം

ഐ.​​​വി.​​​ശ​​​ശി​​​യു​​​ടെ​ ​​സി​​​നി​​​മ​​​യിൽ​ ​​നാ​​​യ​​​ക​​​നാ​​​വു​​​ക​​​യെ​​​ന്ന​​​ത് ​​ത​​​ന്റെ​ ​​സ്വ​​​പ്ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​ ​​ഏ​​​റ്റ​​​വും​ ​​കൂ​​​ടു​​​തൽ​ ​​ചി​​​ത്ര​​​ങ്ങ​​​ളിൽ​ ​​നാ​​​യ​​​ക​​​നാ​​​യി​ ​​അ​​​ഭി​​​ന​​​യി​​​ച്ച​ ​​മ​​​മ്മൂ​​​ട്ടി​ ​​പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.​​​എം.​​​ടി.​​​വാ​​​സു​​​ദേ​​​വൻ​​​നാ​​​യർ​ ​​ര​​​ച​​​ന​ ​​നിർ​​​വ​​​ഹി​​​ച്ച​ ​​'​​​തൃ​​​ഷ്ണ​"​​​യിൽ​ ​​മ​​​മ്മൂ​​​ട്ടി​​​യെ​ ​​നാ​​​യ​​​ക​​​നാ​​​ക്കി​​​യ​ ​​ശ​​​ശി​ ​​'​​​ആൾ​​​ക്കൂ​​​ട്ട​​​ത്തിൽ​ ​​ത​​​നി​​​യെ,​​​അ​​​ക്ഷ​​​ര​​​ങ്ങൾ,1921,​​​ആ​​​വ​​​നാ​​​ഴി,​ ഇൻ​​​സ്പെ​​​ക്ടർ​ ​​ബ​​​ല​​​റാം,​​​അ​​​തി​​​രാ​​​ത്രം,​​​അ​​​ടി​​​യൊ​​​ഴു​​​ക്കു​​​കൾ,​​​അ​​​ഹിം​​​സ,​​​കാ​​​ണാ​​​മ​​​റ​​​യ​​​ത്ത് ,​​​മൃ​​​ഗ​​​യ​​" ​​തു​​​ട​​​ങ്ങി​ ​​സൂ​​​പ്പർ​​​ഹി​​​റ്റു​​​ക​​​ളു​​​ടെ​ ​​പ​​​ര​​​മ്പ​ര​ത​​​ന്നെ​ ​​മ​​​മ്മൂ​​​ട്ടി​​​ക്ക് ​​സ​​​മ്മാ​​​നി​​​ച്ചു.​​​മ​മ്മൂ​ട്ടി മീശ പി​രി​ച്ച​ത് ശ​ശി​യു​ടെ ആ​വ​നാ​ഴി​യി​ലാ​യി​രു​ന്നു.​


അ​​​വ​​​ളു​​​ടെ​ ​​രാ​​​വു​​​കൾ

പ​​​ദ്മ​​​രാ​​​ജ​​​ന്റെ​ ​​തി​​​ര​​​ക്ക​​​ഥ​​​യിൽ​ സോ​മ​നും മ​ധു​വും മ​ത്സ​രി​ച്ച​ഭി​ന​യ​​ച്ച​​​ '​​​ഇ​​​താ​ ​​ഇ​​​വി​​​ടെ​ ​​വ​​​രെ​​​"​ ​​എ​​​ന്ന​ ​​ത​​​കർ​​​പ്പൻ​ ​​ഹി​​​റ്റി​​​റ​​​ക്കി​​​യ​​​തി​​​ന്റെ​ ​​അ​​​ടു​​​ത്ത​​​വർ​​​ഷം​​​(1978​​​)​ ​​മ​​​ല​​​യാ​​​ള​ ​​സി​​​നി​​​മ​​​യിൽ​ ​​'​​​അ​​​വ​​​ളു​​​ടെ​ ​​രാ​​​വു​​​കൾ​"​ ​​എ​​​ന്ന​ ​​ട്രെൻ​​​ഡ് ​​സെ​​​റ്റർ​ ​​ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​ ​​ഐ.​​​വി.​​​ശ​​​ശി​​​-​​​ആ​​​ല​​​പ്പി​ ഷെ​​​രീ​​​ഫ് ​​കൂ​​​ട്ടു​​​കെ​​​ട്ടി​​​ന് ​​തു​​​ട​​​ക്കം​ ​​കുറി​​​​ച്ചു.
പി​​​ന്നീ​​​ട് ​​ത​​​ന്റെ​ ​​ജീ​​​വി​​​ത​​​സ​​​ഖി​​​യാ​​​യി​ ​​മാ​​​റി​​​യ​ ​​സീ​​​മ​​​യെ​ ​​നാ​​​യി​​​ക​​​യാ​​​യി​ ​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​ ​​ഈ​ ​​ചി​​​ത്രം​ ​​ശ​​​ശി​​​ക്ക് ​​കു​​​പ്പി​​​ച്ചി​​​ല്ലു​​​ക​​​ളും​ ​​റോ​​​സാ​​​ദ​​​ല​​​ങ്ങ​​​ളും​ ​​ഒ​​​രു​​​പോ​​​ലെ​ ​​നേ​​​ടി​​​ക്കൊ​​​ടു​​​ത്തു.​ മ​ല​യാള സി​നി​മ​യു​ടെ ച​രി​ത്രം വ​ഴി​മാ​റ്റി​യെ​ഴു​തിയ ചി​ത്ര​മാ​യി​രു​ന്നു അ​വ​ളു​ടെ രാ​വു​കൾ.​​​ശ​​​ശി​​​-​​​പ​​​ദ്മ​​​രാ​​​ജൻ,​​​ശ​​​ശി​​​-​​​എം.​​​ടി,​​​ശ​​​ശി​​​-​​​ടി.​​​ദാ​​​മോ​​​ദ​​​രൻ,​​​ശ​​​ശി​​​-​​​ര​​​‌​​​ഞ്ജി​​​ത് ​​വ​​​രെ​ ​​എ​​​ത്ര​​​യെ​​​ത്ര​ ​​കൂ​​​ട്ടു​​​കെ​​​ട്ടു​​​കൾ.​​​എ​​​ത്ര​​​യെ​​​ത്ര​ ​​ഹി​​​റ്റ് ​​ചി​​​ത്ര​​​ങ്ങൾ.

ജയനെ താരമാക്കി
ന​​​ടൻ​ ​​ജ​​​യൻ​ ​​ഏ​​​റ്റ​​​വും​ ​​തി​​​ള​​​ങ്ങി​​​യ​ ​​ചി​​​ത്ര​​​മാ​​​യി​​​രു​​​ന്നു​ ​​അ​​​ങ്ങാ​​​ടി.​ ​​'​​​ആ​​​റാ​​​ട്ട് ​​"​​​എ​​​ന്ന​ ​​ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​ ​​തു​​​ട​​​ങ്ങി​​​യ​ ​​ശ​​​ശി​​​-​​​ടി.​​​ദാ​​​മോ​​​ദ​​​രൻ​ ​​കൂ​​​ട്ടു​​​കെ​​​ട്ടിൽ​ ​​പി​​​റ​​​ന്ന​ ​​അ​​​ങ്ങാ​​​ടി​​​യാ​​​ണ് ​​ജ​​​യ​​​നെ​ ​​ഒ​​​രർ​​​ത്ഥ​​​ത്തിൽ​ ​​സൂ​​​പ്പർ​​​താ​​​ര​​​മാ​​​ക്കി​​​യ​​​ത്.​​​ശ​​​ശി​​​യു​​​ടെ​ ​​'​​​ഇ​​​താ​ ​​ഇ​​​വി​​​ടെ​ ​​വ​​​രെ​"​​​യിൽ​ ​​ടൈ​​​റ്റിൽ​ ​​സോം​​​ഗ് ​​പാ​​​ടു​​​ന്ന​ ​​വ​​​ള്ള​മൂ​​​ന്നു​​​കാ​​​ര​​​നാ​​​യി​ ​​ഒ​​​രേ​ ​​ഒ​​​രു​ ​​സീ​​​നിൽ​ ​​പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട ​ ​​ജ​​​യ​​​ന് ​ കാ​​​ന്ത​​​വ​​​ല​​​യം,​​​ക​​​രി​​​മ്പ​​​ന,​​​മീൻ​ ​​എ​​​ന്നീ​ ​​വി​​​ജ​​​യ​​​ചി​​​ത്ര​​​ങ്ങ​​​ളും​ ​​ശ​​​ശി​ ​​നൽ​​​കി.​​​അ​​​തൊ​​​രു​ ​​വ​​​ലി​​​യ​ ​​ടീ​​​മാ​​​യി​ ​​മാ​​​റു​​​ന്ന​ ​​വേ​​​ള​​​യി​​​ലാ​​​യി​​​രു​​​ന്നു​ ​​ജ​​​യ​​​ന്റെ​ ​​അ​​​ന്ത്യം​ ​​സം​​​ഭ​​​വി​​​ച്ച​​​ത്.

ടി.ദാമോദരനുമായി കൂട്ടുകെട്ട്
ടി.​​​ദാ​​​മോ​​​ദ​​​ര​​​നും​ ​​ശ​​​ശി​​​യും​ ​​ചേർ​​​ന്ന് ​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​ ​​ഈ​​​നാ​​​ട് ,​ ഇ​​​നി​​​യെ​​​ങ്കി​​​ലും, ​​ഇ​​​ന്ന​​​ല്ലെ​​​ങ്കിൽ​ ​​നാ​​​ളെ,അ​​​ങ്ങാ​​​ടി​ ​​തു​​​ട​​​ങ്ങി​​​യ​ ​​ചി​​​ത്ര​​​ങ്ങൾ​ ​​സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​ ​​രാ​​​ഷ്ട്രീ​​​യം​ ​​ചർ​​​ച്ച​​​ചെ​​​യ്യു​​​ന്ന​​​താ​​​യി​​​രു​​​ന്നു.മ​​​മ്മൂ​​​ട്ടി​​​യും​​​ മോ​​​ഹൻ​​​ലാ​​​ലും​ ​​ഒ​​​രു​​​മി​​​ച്ച​​​ഭി​​​ന​​​യി​​​ച്ച​ ​​അ​​​തി​​​രാ​​​ത്രം,​ ​​അ​​​ടി​​​യൊ​​​ഴു​​​ക്കു​​​കൾ,​ ​​ല​​​ക്ഷ്മ​​​ണ​​​രേ​​​ഖ,​ ​​നാ​​​ണ​​​യം,​ ​​അ​​​നു​​​ബ​​​ന്ധം,​​​ഇ​​​ട​​​നി​​​ല​​​ങ്ങൾ,​ ​​ക​​​രി​​​മ്പിൻ​​​പൂ​​​വി​​​ന​​​ക്ക​​​രെ,​ ​​വാർ​​​ത്ത​ ​​തു​​​ട​​​ങ്ങി​ ​​നി​​​ര​​​വ​​​ധി​ ​​ചി​​​ത്ര​​​ങ്ങൾ​ ​​ശ​​​ശി​​​യു​​​ടേ​​​താ​​​യി​​​ട്ടു​​​ണ്ട്.​ ​​സൂ​​​പ്പർ​​​ഹി​​​റ്റ് ​​ചി​​​ത്ര​​​ങ്ങൾ​​​ക്കൊ​​​പ്പം​ ​​സൂ​​​പ്പർ​​​താ​​​ര​​​ങ്ങ​​​ളെ​​​യും​ ​​അ​​​ദ്ദേ​​​ഹം​ ​​സൃ​​​ഷ്ടി​​​ച്ചു.​

രജനി മലയാളത്തിൽ

​​'​​​അ​​​ലാ​​​വു​​​ദീ​​​നും​ ​​അ​​​ത്ഭു​​​ത​​​വി​​​ള​​​ക്കും​​​"​ ​​എ​​​ന്ന​ ​​ദ്വി​​​ഭാ​​​ഷാ​ ​​ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​ ​​ര​​​ജ​​​നീ​​​കാ​​​ന്തി​​​നെ മ​​​ല​​​യാ​​​ള​​​ത്തിൽ​ ​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.​ ​​ത​​​മി​​​ഴിൽ​ ​​ര​​​ജ​​​നി​​​യെ​ ​​നാ​​​യ​​​ക​​​നാ​​​ക്കി​ ​​'​​കാ​​​ളി​​​"​ ​​എ​​​ന്ന​ ​​ചി​​​ത്ര​​​മെ​​​ടു​​​ത്തു.​​​ ക​​​മ​​​ലാ​​​ഹാ​​​സ​​​നെ​​​യും​ ​​ശ്രീ​​​ദേ​​​വി​​​യെ​​​യും​ ​​മ​​​ല​​​യാ​​​ള​​​ത്തിൽ​ ​​ഏ​​​റെ​ പോ​​​പ്പു​​​ല​​​റാ​​​ക്കി​​​യ​​​തും​ ​​ശ​​​ശി​​​യാ​​​യി​​​രു​​​ന്നു.​ ​​ആ​​​ശിർ​​​വാ​​​ദം,​​​ആ​​​ന​​​ന്ദം​ പ​​​ര​​​മാ​​​ന​​​ന്ദം,​​​അ​​​നു​​​മോ​​​ദ​​​നം,​​​അ​​​ലാ​​​വു​​​ദ്ദീ​​​നും​ ​​അ​​​ത്ഭു​​​ത​ ​​വി​​​ള​​​ക്കും​ ,​​​ഈ​​​റ്റ,​ ഗു​​​രു,​ വ്ര​​​തം​ ​​എ​​​ന്നി​​​വ​ ​​ശ​​​ശി​​​-​​​ക​​​മൽ​ ​​ചി​​​ത്ര​​​ങ്ങ​​​ളിൽ​ ​​ശ്ര​​​ദ്ധേ​​​യ​​​മാ​​​യ​​​വ​​​യാ​​​യി​​​രു​​​ന്നു.​​​

ഹിന്ദിയിലും

ഹി​​​ന്ദി​​​യിൽ​ ​​രാ​​​ജേ​​​ഷ് ​​ഖ​​​ന്ന​​​യെ​​​യും​ ​​മി​​​ഥുൻ​ ​​ച​​​ക്ര​​​വർ​​​ത്തി​​​യെ​​​യും​ ​​നാ​​​യ​​​ക​​​രാ​​​ക്കി​​​യും​ ​​സി​​​നി​​​മ​​​യെ​​​ടു​​​ത്തു.​ ​​ന​​​ടൻ​ ​​ര​​​തീ​​​ഷി​​​ന് ​ '​​​തു​​​ഷാ​​​ര​"​​​ത്തി​​​ലൂ​​​ടെ ​​ബ്രേ​​​ക്ക് ​​നൽ​​​കി​​​യ​​​തും ലാ​ലു അ​ല​ക്സി​ന് ഈ നാ​ടിൽ ശ്ര​ദ്ധേ​യ​മായ റോൾ നൽ​കി​യ​തും ​​മോ​​​ഹൻ​​​ലാ​​​ലി​​​ന്റെ​ ​​ക​​​ലാ​​​ജീ​​​വി​​​ത​​​ത്തി​​​ലെ​ ​​മി​​​ക​​​ച്ച​ ​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​ളി​ലൊ​ന്നായ ​ ​​'​​​ഉ​​​യ​​​ര​"​​​ങ്ങ​​​ളി​​​ലെ​ ​​ജ​​​യ​​​രാ​​​ജും​ ,​​​'​​​ദേ​​​വാ​​​സു​​​ര​​​"​​​ത്തി​​​ലെ​ ​​മം​​​ഗ​​​ല​​​ശ്ശേ​​​രി​ ​​നീ​​​ല​​​ക​​​ണ്ഠ​​​നും​ ​​ശ​​​ശി​​​യു​​​ടെ​ ​​സം​​​ഭാ​​​വ​​​ന​​​യാ​​​യി​​​രു​​​ന്നു.​​​മോ​​​ഹൻ​​​ലാ​​​ലി​​​നെ​ ​​നാ​​​യ​​​ക​​​നാ​​​ക്കി​ ​​പു​​​തി​​​യ​ ​​ചി​​​ത്ര​​​ത്തി​​​ന്റെ​ ​​പ​​​ണി​​​പ്പു​​​ര​​​യി​​​ലാ​​​യി​രു​ന്നു ​​ശ​​​ശി.​ മ​ല​യാ​ളി​കൾ അ​മേ​രി​ക്ക ക​ണ്ട​ത് ​​ശ​ശി​യു​ടെ '​ഏ​ഴാം ക​ട​ലി​ന​ക്ക​രെ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു.​ലോ​ക​മെ​മ്പാ​ടും ഹി​റ്റായ ബ്ളൂ​ല​ഗൂൺ എ​ന്ന ഇം​ഗ്ളീ​ഷ് സി​നിമ '​ഇ​ണ' എ​ന്ന പേ​രിൽ മ​ല​യാ​ള​ത്തിൽ എ​ടു​ക്കാ​നും ശ​ശി ധൈ​ര്യം കാ​ട്ടി.​സം​ഗീ​ത​ത്തി​ന്റെ വ​ലിയ ആ​രാ​ധ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം.​ശ​ശി​യു​ടെ എ​ല്ലാ സി​നി​മ​ക​ളി​ലും മി​ക​ച്ച പാ​ട്ടു​കൾ പ്ള​സ് പോ​യി​ന്റാ​യി​രു​ന്നു. ഐ.​വി.​ശ​ശി ഒ​രു പ്ര​തി​ഭാ​സ​മാ​യി​രു​ന്നു.​അ​തു​പോ​ലെ ഒ​രാൾ ഇ​നി വ​രി​ല്ലെ​ന്ന് ര​ണ്ടി​ലൊ​ന്ന് ആ​ലോ​ചി​ക്കാ​തെ പ​റ​യാം.
​​​മ​​​ല​​​യാ​​​ള​ ​​സി​​​നി​​​മ​​​യി​​​ലെ​ ​​'​​​ഗ്രേ​​​റ്റ​​​സ്റ്റ് ​​ഷോ​​​മാൻ​​​"​ ​​ആയിരുന്നു ഐ.വി.ശശി.ഇന്നലെ അദ്ദേഹത്തിന്റെ മൂന്നാം ചരമവാർഷികമായിരുന്നു. ശശിയുടെ മകൻ അനി ശശി സ്വതന്ത്ര സംവിധായകനാകുന്ന നിന്നിലാ നിന്നിലാ എന്ന ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയായതാണ് ഈ വേളയിൽ ശശിയെ സ്നേഹിക്കുന്നവരെ ആഹ്ളാദിപ്പിക്കുന്ന വാർത്ത.