
കൊച്ചി: മാർവൽ അവഞ്ച്വേഴ്‌സിൽ നിന്നുള്ള പ്രചോദനവുമായി ടി.വി.എസ് അണിയിച്ചൊരുക്കിയ പുതിയ എൻടോർക്ക് 125 സൂപ്പർ സ്‌ക്വാഡ് എഡിഷൻ വില്പനയ്ക്കെത്തി. റേസ്-ട്യൂൺഡ് ഫ്യുവൽ ഇൻജക്‌ഷൻ (ആർ.ടി-എഫ്.ഐ) സാങ്കേതികവിദ്യ, ബ്ളൂടൂത്ത് കണക്‌ടിവിറ്റി എന്നിങ്ങനെ ധാരാളം സവിശേഷതകൾ പുതിയ മോഡലിനുണ്ട്.
മാർവൽ അവഞ്ച്വേഴ്‌സ് കഥാപാത്രങ്ങളായ അയൺമാൻ, ബ്ളാക്ക് പാന്തർ, ക്യാപ്‌റ്റൻ അമേരിക്ക എന്നിവയെ അടിസ്ഥാനമാക്കി ഇൻവിൻസിബിൾ റെഡ്, സ്‌റ്റെൽത്ത് ബ്ളാക്ക്, കോംപാക്‌റ്റ് ബ്ളൂ എന്നീ വേരിയന്റുകളിലാണ് സൂപ്പർ സ്‌ക്വാഡ് എഡിഷൻ എത്തുന്നത്. 85,526 രൂപയാണ് കേരളത്തിൽ എക്‌സ്‌ഷോറൂം വില.