kankana

ന്യൂഡൽഹി: നടി കങ്കണ റണൗട്ട് സഞ്ചരിച്ച വിമാനത്തിനുള്ളിൽ മോശമായി പെരുമാറിയതിന് ഒമ്പത് മാദ്ധ്യമപ്രവർത്തകരെ 15 ദിവസത്തേക്ക് വിലക്കി ഇൻഡിഗോ വിമാനക്കമ്പനി. ഒക്ടോബർ 15 മുതൽ 30 വരെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് വിവരം.

മഹാരാഷ്ട്ര സർക്കാരുമായുള്ള പ്രശ്നത്തെ തുടർന്ന് സെപ്തംബർ ഒമ്പതിന് കങ്കണ ചണ്ഡീഗഢിൽനിന്ന് ഇൻഡിഗോയുടെ 6E- 264 വിമാനത്തിൽ മുംബയിലേക്ക് പുറപ്പെട്ടു. ഈ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകർ സുരക്ഷാ സാമൂഹിക അകലം പാലിക്കൽ നിർദേശങ്ങൾ ലംഘിച്ച് റിപ്പോർട്ടിംഗ് നടത്തുകയായിരുന്നു.

വിമാനത്തിനുള്ളിൽ മോശമായി പെരുമാറിയെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ, മാദ്ധ്യമ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാത്തതിന് ഡി.ജി.സി.എ ഇൻഡിഗോയ്ക്ക് താക്കീത് നൽകിയിരുന്നു.

ഇതിനെ തുടർന്ന് ഇൻഡിഗോ ആഭ്യന്തര കമ്മിറ്റി രൂപവത്കരിക്കുകയും കമ്മിറ്റിയുടെ നിർദേശ പ്രകാരം നടപടി സ്വീകരിക്കുകയുമായിരുന്നു.

.