
മൃഗങ്ങളും മനുഷ്യരുമായുള്ള സൗഹൃദകഥകൾ സോഷ്യൽ മീഡിയയിൽ ഒരുപാട് വന്നിട്ടുണ്ട്. ഒരു കരടിക്കുഞ്ഞും യുവാവുമായുള്ള സൗഹൃദകഥയാണ് ഇപ്പോൾ മൃഗസ്നേഹികളുടെ മനസ് നിറയ്ക്കുന്നത്. അരുണാചല്‍ പ്രദേശില്‍ നിന്നാണ് ടെര്‍ഡെ യൂംച എന്ന ചെറുപ്പക്കാരനും ഒരു കരടി കുട്ടിയായ ലൂബയും തമ്മിലുള്ള അവിശ്വസനീയമായ അപൂർവ കഥ.
ഒന്‍പത് മാസക്കാലമാണ് യൂംച കരടികുഞ്ഞിനെ പരിപാലിച്ചത്.
ലൂബയെ ഇനിയുള്ള കാലം ജീവിക്കാനായി ഇറ്റാനഗര്‍ മൃഗശാലയിലെ അധികാരികള്‍ക്ക് കൈമാറി. കോളേജില്‍ ചേർന്നതിനാൽ യൂംചയും അതേ നഗരത്തിൽ ഉണ്ടായിരിക്കും. ഒരു മാസം മാത്രം പ്രായമുള്ളപ്പോഴാണ് അനധികൃത വന്യജീവി വ്യാപാരികളില്‍ നിന്ന് കരടി കുട്ടിയെ ടെര്‍ഡെ യൂംച വാങ്ങിയത്. അന്ന് ലൂബ അവന്റെ കൈപ്പത്തിയില്‍ ഒതുങ്ങുമായിരുന്നു. ലൂബയെ അധികാരികളെ ഏൽപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവര്‍ പെട്ടെന്ന് സുഹൃത്തുക്കളായി. പിന്നീടുള്ള ഒന്‍പത് മാസം യൂംച തന്റെ സ്കൂള്‍ സ്റ്റൈപ്പന്റും മാതാപിതാക്കള്‍ നല്കിയ പണവും കരടി കുട്ടിയെ പരിപാലിക്കാന്‍ ഉപയോഗിച്ചു.
യൂംചയുടെ നാട്ടിലും ലൂബ പ്രശസ്തയായി. അലുമിനിയം ട്യൂബില്‍ കുളിക്കുന്നതും കുട്ടികളുമായി കളിക്കുന്നതും ലൂബ ഇഷ്ടപ്പെട്ടിരുന്നു. നിരവധി പേര് സമ്മാനങ്ങളുമായി ലൂബയെ സന്ദര്‍ശിക്കാന്‍ എത്തി. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ പാല് കുടിക്കുന്നതും ടെര്‍ഡെ യൂംചയ്ക്കൊപ്പം കളിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. കാട്ടു കരടികളില്‍ നിന്ന് വ്യത്യസ്തമായി, വെജിറ്റേറിയന്‍ ഭക്ഷണത്തിലാണ് ലുബയെ വളര്‍ത്തിയത്. പയര്‍വര്‍ഗ്ഗങ്ങള്‍, അരി, കാബേജ്, ചോളം, തക്കാളി, കരിമ്പ്, പാല്, പഴങ്ങള്‍ എന്നിവയാണ് ലൂബ ഇഷ്ടപ്പെടുന്നത്.
ലൂബയെ പരിപാലിക്കുക, ഇറ്റാനഗര്‍ മൃഗശാലയില്‍ വച്ച് തന്നെ കാണാന്‍ അവളെ അനുവദിക്കണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നതിനിടെ യൂംച പറഞ്ഞു. അത് സാധിക്കുമോയെന്ന് മൃഗശാല അധികൃതര്‍ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.