preethika

മുംബയ്: മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയൽ നടി ഉൾപ്പടെ അഞ്ചുപേർ മുംബയിൽ അറസ്റ്റിൽ. സാവദാൻ, ദേവോ കി ദേവ്​ മഹാദേവ്​ തുടങ്ങിയ സീരിയലുകളിൽ വേഷമിട്ട നടി പ്രീതിക ചൗഹാനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് പിടികൂടിയത്.

ഇവരെ കില കോടതിയിൽ ഹാജരാക്കും.

സുശാന്ത്​ സിംഗ്​ രജ്​പുത്തിന്റെ മരണത്തിൽ മയക്കുമരുന്ന്​ മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ്​ പ്രീതികയും പിടിയിലായത്.

സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയുടെ വാട്​സാപ്​ ചാറ്റുകൾ പുറത്തായതോടെയാണ്​ മയക്കുമരുന്ന്​ മാഫിയയുടെ പങ്ക് ​അന്വേഷണ പരിധിയിൽ വന്നത്​. കേസിൽ റിയയേയും സഹോദരൻ സൗവിക്​ ചക്രവർത്തിയേയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ, ജോലിക്കാരൻ ദിപേഷ്​ സാവന്ത്​ എന്നിവരെ അറസ്​റ്റ്​ ചെയ്​തിരുന്നു. ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത്​ സിംഗ് എന്നിവരെ ചോദ്യം ചെയ്​തിരുന്നു