trump

വാഷിംഗ്ടൺ: കൊവിഡ് പരിശോധന നടത്തുന്നത് വി‌ഡ്‌ഢിത്തമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നോർത്ത് കരോലിനയിലെ ലംബർട്ടനിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾക്കറിയാമോ എന്തുകൊണ്ടാണ് കേസുകൾ കൂടുന്നതെന്ന്?.. കാരണം നാം ഒരുപാട് പരിശോധനകൾ നടത്തുന്നു. ചില സമയത്ത് അത് നല്ലതാണെങ്കിലും, മറ്റ് ചിലപ്പോൾ അത് വിഡ്‌ഢിത്തമാണ്. ടെലിവിഷൻ തുറന്നാലും എവിടെ നോക്കിയാലും കൊവിഡിനെക്കുറിച്ച് മാത്രമെ കേൾക്കാനുള്ളൂയെന്നും ഒരു വിമാനം അപകടത്തിൽപ്പെട്ട് 500 പേർ മരിച്ചാലും വാർത്താ കവറേജ് കൊവിഡിനെക്കുറിച്ചാണെന്നും ട്രംപ് പറഞ്ഞു.