
വാഷിംഗ്ടൺ: ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച് സുഡാനും. ഇസ്രയേലുമായി നേരിട്ട് യുദ്ധം ചെയ്തിട്ടുള്ള സുഡാൻ ബന്ധം സ്ഥാപിക്കുന്നതോടെ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ പുതു ചരിത്രം കുറിയ്ക്കപ്പെടുകയാണ്. വെള്ളിയാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ച വാർത്ത പുറത്തുവന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ സൗഹൃദം സ്ഥാപിച്ച വിവരം അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപാണ് പുറത്തു വിടുന്നത്. വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളെ വിളിച്ചു കൂട്ടിയ ട്രംപ് ഇരുരാജ്യങ്ങളുടെയും തലവന്മാരുമായി സ്പീക്കർ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. "അതേസമയം, സൗദി അറേബ്യ ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങൾ ഇസ്രയേലിനെ അംഗീകരിക്കാനുള്ള നീക്കത്തിലാണെന്ന് ട്രംപ് വ്യക്തമാക്കി.
"കാർഷിക മേഖലയ്ക്കൊപ്പം സാങ്കേതികവിദ്യ, വ്യോമയാന, കുടിയേറ്റ പ്രശ്നങ്ങൾ, മറ്റ് മേഖലകൾ എന്നിവയിലെ സഹകരണക്കരാറുകൾ ചർച്ച ചെയ്യാൻ വരും ആഴ്ചകളിൽ ഇസ്രയേലും സുഡാനും കൂടിക്കാഴ്ച നടത്തുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. 
യു.എഇ.ക്കും ബഹ്റൈനും ശേഷം കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് സുഡാൻ.
സുഡാന്റെ നീക്കം  പ്രതിഷേധാർഹം ഇത് തള്ളിക്കളയുന്നു"
പാലസ്തീൻ  പ്രസിഡന്റ്  മഹമൂദ് അബ്ബാസ്