ലണ്ടൻ : യൂറോപ്പ ലീഗ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും ദൂരത്തുനിന്നുള്ള ഗോൾ എന്ന റെക്കോർഡ് സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിന്റെ ഇരുപത്തിയേഴുകാരൻ താരം കെമർ റൂഫിന് സ്വന്തം . ബൽജിയം ക്ലബ് സ്റ്റാർഡേർഡ് ലീജിയിക്കെതിരെയുള്ള മത്സരത്തിലാണ് റൂഫ് മധ്യവരയ്ക്ക് അടുത്തുത്തുനിന്ന് ലക്ഷ്യം കണ്ടത്.

ഇൻജറി ടൈമിൽ (90+2) സ്വന്തം പകുതിയിൽ മൂന്ന് ലീജിയി താരങ്ങളെ വെട്ടിച്ച് മുന്നേറാൻ ശ്രമിക്കുകയായിരുന്നു റൂഫ്. ആ സമയത്ത് ലീജിയി ഗോളി അർനോഡ് ബൊഡാർട് ഗോൾപോസ്റ്റിൽനിന്ന് മുന്നിലേക്കു ക യറി നിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോൾ പന്തുമായി ഒാടിക്കയറുന്നതിന് പകരം ഷൂട്ട് ചെയ്തു. 49.90മീറ്റർ ദൂരെ നിന്നുള്ള റൂഫിന്റെ ലോങ്റേഞ്ചർ ഗോളിയുടെ തലയ്ക്കു മുകളിലൂടെ വലയിലെത്തുകയായിരുന്നു.