lee-kun-hee

സ്യോൾ: ലോകത്തെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങളിൽ ഒന്നായ ദക്ഷിണ കൊറിയൻ കമ്പനി സാംസംഗിന്റെ ചെയർമാൻ ലീ കൻ-ഹീ (78) അന്തരിച്ചു. 2014 മേയിൽ ഹൃദയാഘാതമുണ്ടായ ലീ, അന്നുമുതൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇടത്തരം ടി.വി നിർമ്മാണ കമ്പനിയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് കമ്പനികളിലൊന്നായി സാംസംഗിനെ വളർത്തിയ പ്രതിഭയാണ് ലീ. ഇലക്‌ട്രോണിക്‌സിന് പുറമേ ഇൻഷ്വറൻസ്, കപ്പൽ നിർമ്മാണം, കൺസ്‌ട്രക്‌ഷൻ തുടങ്ങിയ മേഖലകളിലേക്കും സാംസംഗിനെ അദ്ദേഹം നയിച്ചു.

ഹോംഗ് റാ-ഹീയാണ് ഭാര്യ. മക്കൾ : ലീ ജേ-യോംഗ് (സാംസംഗ് വൈസ് ചെയർമാൻ), ലീ ബൂ-ജിൻ, ലീ സീയോ-ഹ്വിൻ. ലീ ജേ-യോംഗ് സാംസംഗ് ഗ്രൂപ്പിന്റെ അടുത്ത ചെയർമാനായേക്കും.