ss
ആക്കുളം ഗ്രീൻവാലി നഴ്സറി ആദ്യ വിൽപ്പന നടത്തി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആക്കുളം ഗ്രീൻവാലി നഴ്സറി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കാർഷികവിളകളുടെ തൈകളും മറ്റു അനുബന്ധ സാമഗ്രികളും മിതമായ വിലയ്ക്ക് ഇവിടെ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകും. മലേഷ്യൻ കുള്ളൻ, പതിനെട്ടാംപട്ട, ചെന്തെങ്ങ് എന്നീ വിവിധതരം തെങ്ങുകൾ, തേൻവരിക്ക, ആയുർവരിക്ക, ചെമ്പരത്തിവരിക്ക എന്നീ വിവിധതരം പ്ലാവുകളും, മല്ലിക, അൽഫോൻസാ, നീലം എന്നീ വിവിധതരം മാവുകൾ, ജാതി, ഗ്രാമ്പു, പിണർ, കുറ്റികുരുമുളക്, കിന്റൽ പേര, റംബുട്ടാൻ, ശീമപ്ലാവ്, മാങ്കോസ്റ്റിൻ, അഗത്തിചീര, ഇലുമ്പി എന്നീ വൃക്ഷത്തൈകളും അമര, കത്തിരി, വഴുതന, ക്വാളിഫ്ളവർ, മുരിങ്ങ, വെണ്ട, മീറ്റർപ്പയർ, എന്നീ പച്ചക്കറി വിത്തുകളും അവയുടെ തൈകളും കാർഷിക അനുബന്ധ സാമഗ്രികളും മിതമായ വിലയ്ക്ക് ലഭിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി എസ്. ബിന്ദുമണി അറിയിച്ചു.