
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽകോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കൊവിഡ് ചികിത്സയിലായിരുന്ന കഴക്കൂട്ടം സ്വദേശി വിജി (37) ആണ് തൂങ്ങിമരിച്ചത്. ചികിത്സ കഴിഞ്ഞ് കൊവിഡ് മുക്തനായ വിജിയെ ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് ആത്മഹത്യ. ആത്മഹത്യക്ക് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. നേരത്തേ തിരുവനന്തപുരം മെഡിക്കൽകോളേജിൽ രണ്ട് കൊവിഡ് രോഗികൾ ആത്മഹത്യചെയ്തിരുന്നു