
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ കുപ്‌വാര ജില്ലയിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം പാകിസ്ഥാൻ സൈന്യത്തിന്റെ ചൈനീസ് നിർമ്മിത ക്വാഡ്കോപ്ടർ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. ശനിയാഴ്‌ച രാവിലെ 8.30ഓടെയാണ് സംഭവം.
അതിർത്തിയിലൂടെ ക്വാഡ്‌കോപ്‌ടർ താഴ്‌ന്നാണ് പറന്നത്.
പരിശോധനയിൽ ചൈനീസ് കമ്പനിയായ ഡി.ജെ.ഐ നിർമിച്ച മാവിക് 2 പ്രോ മോഡൽ ക്വാഡ്‌കോപ്ടറാണെന്ന് തിരിച്ചറിഞ്ഞു.
മഞ്ഞ് വീഴ്‌ച ശക്തമായതിനാൽ അതിർത്തിവഴി പാക് ഭീകരരും ബോർഡർ ആക്ഷൻ ടീമും നുഴഞ്ഞുകയറാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് സൈന്യം നിരീക്ഷണം ശക്തമാക്കിയിരുന്നു.