rbi-governor

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. വീട്ടിലിരുന്ന് ജോലി തുടരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. എനിക്ക് ഇന്ന്

കൊവിഡ് സ്ഥിരീകരിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല.

'ഞാനുമായി അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം. ഐസോലേഷനിലിരുന്ന് ജോലി തുടരും. ആര്‍.ബി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ നടക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ടെലിഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും വിലയിരുത്തും' ശക്തികാന്ത ദാസ് അറിയിച്ചു.